Doesn't suit? No problem! You can return items for up to 30 days
You won't go wrong with a gift voucher. The gift recipient can choose anything from our offer.
Up to 30 days for returns
പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്‌നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്‍ നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കുംഭകോണം ടി.ഡി.എസ്. സ്വാമികള്‍ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തെരുവത്ത് അമ്മാളുഅമ്മ 1919-ല്‍ മലയാളപ്പെടുത്തുന്നത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവല്‍ ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും ഇപ്പോഴും വേറിട്ടു നില്‍ക്കുന്നു. ഭാഷയിലോ, ശൈലിയിലോ വ്യത്യാസങ്ങളൊന്നും വരുത്താതെ തന്നെയാണ് ഈ പുതിയ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. അന്നത്തെ രചനാരീതിയില്‍ നിന്ന് മലയാളം എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നതിലൂടെ നമുക്ക് സ്പഷ്ടമാകും. ചില ആഖ്യാനരീതികള്‍ അന്നത്തെ ഭാഷയുടെ പരിമിതിയായിരുന്നെങ്കിലും നോവല്‍ വായനയെ ഒട്ടും തടസ്സപ്പെടുത്താത്ത ഒഴുക്ക് ഈ നോവല്‍ ഇന്നും സാധ്യമാക്കുന്നു. മലയാളത്തില്‍ പലവിധ കാരണങ്ങളാല്‍ തുടര്‍ച്ചയില്ലാതെ പോയ സ്ത്രീ കഥാപാത്രങ്ങള്‍ കുറ്റാന്വേഷണ വിദഗ്ദകളാവുന്ന ഒരു മേഖലയാണ് ഈ നോവല്‍ കൈകാര്യം ചെയ്യുന്നത്..
Hi! I'm Libroamiko, your book advisor.
How can I help you?